Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Against Drugs

Kollam

ല​ഹ​രി​ക്കെ​തി​രേ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ണി​നി​ര​ക്ക​ണം: മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ

കൊ​ല്ലം: ല​ഹ​രി​വി​രു​ദ്ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ണി​നി​ര​ക്ക​ണ​മെ​ന്നു മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ. ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ടി​കെ​ഡി​എം സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കു​ടും​ബ-​സു​ഹൃ​ത് ബ​ന്ധ​ങ്ങ​ള്‍ ത​ക​ര്‍​ക്കു​ന്ന ല​ഹ​രി​വ്യാ​പ​ന​ത്തി​ല്‍​നി​ന്ന് യു​വ​ജ​ന​ങ്ങ​ളെ മാ​റ്റി​നി​ര്‍​ത്തേ​ണ്ട​ത് സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ജീ​വി​ത​മാ​ണ് ലഹ​രി​യെ​ന്ന ബോ​ധ്യം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ണ്ടാ​ക​ണം. ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ട്ട സ​ഹ​പാ​ഠി​ക​ളെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ന്‍​കൈ​യെ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കോ​ര്‍​പ​റേ​ഷ​ന്‍ വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ എം ​എ​സ് ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ ​ആ​ര്‍.ല​താ​ദേ​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ ബി.​എ​ല്‍. ഷി​ബു ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ വി.​സി. ബൈ​ജു, എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​നോ​ദ് കു​മാ​ര്‍, ജി​ല്ലാ വി​മു​ക്തി കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ര​വി​ന്ദ് ഘോ​ഷ്, എ​ക്സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി. ​ശ​ങ്ക​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ എ​സ്. അ​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

ല​ഹ​രി​ക്കെ​തി​രെ തിയ​റ്റ​ര്‍ മാ​ര്‍​ച്ച് ന​ട​ത്തി

പാരി​പ്പ​ള്ളി: വേ​ള​മാ​നൂ​ര്‍ ഗാ​ന്ധി​ഭ​വ​ന്‍ സ്‌​നേ​ഹാ​ശ്ര​മ​ത്തി​ന്‍റെ ഏ​ഴാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്‌​നേ​ഹാ​ശ്ര​മ​ത്തി​ല്‍ ന​ട​ന്ന ത്രി​ദി​ന നാ​ട​ക ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ള്‍ ല​ഹ​രി​ക്കെ​തി​രെ തിയ​റ്റ​ര്‍ മാ​ര്‍​ച്ച് ന​ട​ത്തി.

സ്‌​നേ​ഹാ​ശ്ര​മ​ത്തി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് വേ​ള​മാ​നൂ​ര്‍ ജം​ഗ്ഷ​നി​ലെ​ത്തി കു​ട്ടി​ക​ള്‍ പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. സം​വി​ധാ​യ​ക​നും ക്യാ​മ്പ് ഡ​യ​റ​ക്ട​റു​മാ​യ റെ​ജു ശി​വ​ദാ​സ്, ഡോ. ​ബി. ബാ​ല​ച​ന്ദ്ര​ന്‍, ഐ​ശ്വ​ര്യ ലൈ​ബി, ശ​ര​ത്, ഷാ​ന്‍ റ​ഹിം എ​ന്നി​വ​ര്‍ കു​ട്ടി​ക​ളു​ടെ തിയ​റ്റ​ര്‍ മാ​ര്‍​ച്ചി​ന് നേ​തൃ​ത്വം ന​ല്‍​കി.

സ്‌​നേ​ഹാ​ശ്ര​മം ഡ​യ​റ​ക്ട​ര്‍ പ​ത്മാ​ല​യം ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ തി​രു​വോ​ണം രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള, സെ​ക്ര​ട്ട​റി പി.​എം. രാ​ധാ​കൃ​ഷ്ണ​ന്‍, ക​ണ്‍​വീ​ന​ര്‍ ബി.സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up